സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും. ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു; പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ. എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക; നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം. ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു. സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി; അവർ ലജ്ജിതരാകയില്ല.
SAM 34 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 34:1-5
5 ദിവസം
ആകുലചിന്ത നമ്മെ അലട്ടുന്നുവെങ്കില്‍, ആ ആകുലചിന്തയെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരുവാന്‍ നമുക്കു കഴിയും. നമ്മുടെ വിഷയങ്ങള്‍ക്കു ശ്രദ്ധ തരുന്നതില്‍ അവനൊരിക്കലും മടുത്തുപോകുകയോ തളര്ന്നുപോകയോ ഇല്ല. അവന് സകല ജ്ഞാനത്തിനും ശക്തിക്കും ഉടമയാകുന്നു എന്നു മാത്രമല്ല നമുക്കു വേണ്ടി അവ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവനും ആകുന്നു. നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ ദൈവത്തിന്റെ സ്നേഹമസൃണ കരം നമ്മെ വലയം ചെയ്തിരിക്കുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ