SAM 33:6-9

SAM 33:6-9 MALCLBSI

തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി. അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴികൾക്ക് അവിടുന്നു കലവറ തീർത്തു. ഭൂമി മുഴുവൻ സർവേശ്വരനെ ഭയപ്പെടട്ടെ; ഭൂവാസികൾ മുഴുവനും അവിടുത്തെ മുമ്പിൽ ഭയഭക്തിയോടെ നില്‌ക്കട്ടെ. അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി. അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി.

SAM 33 വായിക്കുക