SAM 18:2-6

SAM 18:2-6 MALCLBSI

സർവേശ്വരനാണ് എന്റെ അഭയശിലയും രക്ഷാദുർഗവും. എന്റെ വിമോചകനും അവിടുന്നുതന്നെ. എന്റെ ദൈവവും ഞാൻ അഭയം പ്രാപിക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയും എന്റെ അഭയസങ്കേതവും അവിടുന്നാണ്. സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണപാശങ്ങൾ എന്നെ ചുറ്റി, നിത്യവിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളപാശങ്ങൾ എന്നെ വരിഞ്ഞുമുറുക്കി. മരണത്തിന്റെ കെണികൾ എന്നെ പിടികൂടി. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

SAM 18 വായിക്കുക