“എന്റെ ദൈവവും രാജാവും ആയ അങ്ങയെ ഞാൻ പ്രകീർത്തിക്കും. തിരുനാമത്തെ ഞാൻ എന്നും വാഴ്ത്തും. ദിനംതോറും അങ്ങയെ ഞാൻ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും പ്രകീർത്തിക്കും. സർവേശ്വരൻ വലിയവനും അത്യന്തം സ്തുത്യനുമാണ്. അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ. തലമുറ അടുത്ത തലമുറയോട് അവിടുത്തെ പ്രവൃത്തികളെ പ്രഘോഷിക്കും. അങ്ങു പ്രവർത്തിച്ച മഹാകാര്യങ്ങൾ അവർ പ്രസ്താവിക്കും. അവിടുത്തെ പ്രതാപത്തിന്റെ തേജസ്സുറ്റ മഹത്ത്വത്തെയും അദ്ഭുതപ്രവൃത്തികളെയും ഞാൻ ധ്യാനിക്കും. അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി, മനുഷ്യർ പ്രസ്താവിക്കും. അങ്ങയുടെ മഹത്ത്വം ഞാൻ പ്രഘോഷിക്കും. അവിടുത്തെ ബഹുലമായ നന്മയെ അവർ പ്രകീർത്തിക്കും. അവർ അങ്ങയുടെ നീതിയെക്കുറിച്ച് ഉച്ചത്തിൽ പാടും. സർവേശ്വരൻ കാരുണ്യവാനും കൃപാലുവുമാകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.
SAM 145 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 145:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ