SAM 143:5-8

SAM 143:5-8 MALCLBSI

കഴിഞ്ഞ നാളുകൾ ഞാൻ ഓർക്കുന്നു. അവിടുന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ ഞാൻ ചിന്തിക്കുന്നു. ഞാൻ അങ്ങയുടെ അടുക്കലേക്കു കൈകൾ നീട്ടുന്നു. ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അങ്ങേക്കായി ദാഹിക്കുന്നു. സർവേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാൻ ആകെ തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ. അല്ലെങ്കിൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെ ആകുമല്ലോ. പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേൾപ്പിക്കണമേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാൻ പ്രാർഥിക്കുന്നത്.

SAM 143 വായിക്കുക