SAM 107:10-16

SAM 107:10-16 MALCLBSI

ചിലർ ദൈവത്തിന്റെ വാക്കു ധിക്കരിക്കുകയും അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്തു; അവർ അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു. അവർ പീഡിപ്പിക്കപ്പെടുകയും ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും ചെയ്തു. കഠിനാധ്വാനംകൊണ്ട് അവരുടെ മനസ്സിടിഞ്ഞു, അവർ വീണപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകൾ അവിടുന്നു പൊട്ടിച്ചെറിഞ്ഞു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. അവിടുന്നു ശത്രുക്കളുടെ താമ്രവാതിലുകൾ തകർത്തു. ഇരുമ്പ് ഓടാമ്പലുകൾ ഒടിച്ചു.

SAM 107 വായിക്കുക