SAM 102:11-17

SAM 102:11-17 MALCLBSI

സായാഹ്നത്തിലെ നിഴൽപോലെ എന്റെ ആയുസ്സു തീരാറായിരിക്കുന്നു. പുല്ലുപോലെ ഞാൻ ഉണങ്ങിക്കരിയുന്നു. സർവേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തിൽ വാഴുന്നു. എല്ലാ തലമുറകളും അങ്ങയുടെ നാമം ഓർക്കും. അങ്ങു സീയോനോടു കരുണ കാണിക്കും; അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു. ഇപ്പോഴാണ് അതിനുള്ള സമയം. അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയവും അവളുടെ പൂഴിയോട് അനുകമ്പയും തോന്നുന്നു. സർവേശ്വരൻ സീയോനെ വീണ്ടും പണിയുകയും അവിടുന്നു മഹത്ത്വത്തോടെ പ്രത്യക്ഷനാകുകയും ചെയ്യുമ്പോൾ ജനതകൾ സർവേശ്വരനെയും, ഭൂമിയിലെ എല്ലാ രാജാക്കന്മാരും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുന്നു അഗതികളുടെ പ്രാർഥന ശ്രദ്ധിക്കുന്നു. അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.

SAM 102 വായിക്കുക