THUFINGTE 5:15-19

THUFINGTE 5:15-19 MALCLBSI

സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക, നിന്റെ സ്നേഹം അവൾക്കു മാത്രം നല്‌കുക. നിന്റെ ഭാര്യയിലല്ലാതെ നിനക്കു മക്കൾ ഉണ്ടാകണമോ? സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങൾ തെരുവീഥികളിൽ നിനക്കു ജനിക്കണമോ? നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ, അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ. നിന്റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ ആനന്ദംകൊള്ളുക. അവൾ മെയ്യഴകുള്ള പേടമാൻ; ചാരുതയാർന്ന മാൻകിടാവ്. അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ, അവളുടെ സ്നേഹത്താൽ നീ എപ്പോഴും മതിമറക്കട്ടെ.

THUFINGTE 5 വായിക്കുക