THUFINGTE 3:5-18

THUFINGTE 3:5-18 MALCLBSI

പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും. നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക. അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും. നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സർവേശ്വരനെ ബഹുമാനിക്കുക. അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്. പിതാവു പ്രിയപുത്രനെ എന്നപോലെ സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്. അതു രത്നത്തെക്കാൾ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല. ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു. ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.

THUFINGTE 3 വായിക്കുക

THUFINGTE 3:5-18 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

THUFINGTE 3:5-18 - പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക,
സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ.
അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.
നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.
അതു നിന്റെ ശരീരത്തിനു സൗഖ്യവും
നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും.
നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും
സർവേശ്വരനെ ബഹുമാനിക്കുക.
അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്,
അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്.
പിതാവു പ്രിയപുത്രനെ എന്നപോലെ
സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും
അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്.
അതു രത്നത്തെക്കാൾ മൂല്യമേറിയത്,
നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.
ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും
ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു.
അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.
ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം;
അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.THUFINGTE 3:5-18 - പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക,
സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ.
അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.
നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.
അതു നിന്റെ ശരീരത്തിനു സൗഖ്യവും
നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും.
നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും
സർവേശ്വരനെ ബഹുമാനിക്കുക.
അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്,
അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്.
പിതാവു പ്രിയപുത്രനെ എന്നപോലെ
സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും
അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്.
അതു രത്നത്തെക്കാൾ മൂല്യമേറിയത്,
നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.
ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും
ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു.
അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.
ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം;
അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.

THUFINGTE 3:5-18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര THUFINGTE 3:5-18 സത്യവേദപുസ്തകം C.L. (BSI)

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര

13 ദിവസങ്ങളിൽ

ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗാധമായ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് നോമ്പുകാല ബ്ലോഗുകളുടെ ഒരു പരമ്പരയിലേക്ക് ഒരു വിശുദ്ധ യാത്ര ആരംഭിക്കുക. യോഹന്നാൻ 15:13-ൽ പ്രതിധ്വനിക്കുന്നതുപോലെ, ആധികാരികമായ സ്നേഹം മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിൽ കാണപ്പെടുന്നു. മരുഭൂമിയിലെ ക്രിസ്തുവിന്റെ സമയത്തെ പ്രതിഫലിപ്പിക്കുന്ന ഈ സീസണിൽ, പുരാതന ആഖ്യാനങ്ങളോടും നമ്മുടെ സമകാലിക ജീവിതത്തിന്റെ ഘടനയോടും പ്രതിധ്വനിക്കുന്ന പരിവർത്തന പാഠങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും. ഈ ആത്മീയ ഒഡീസിയിൽ ഞങ്ങളോടൊപ്പം ചേരൂ.

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ THUFINGTE 3:5-18 സത്യവേദപുസ്തകം C.L. (BSI)

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ

6 ദിവസങ്ങളിൽ

പരീക്ഷണങ്ങൾ പലപ്പോഴും അമിതമായി അനുഭവപ്പെടുന്നു, പക്ഷേ അവ നമ്മുടെ ആത്യന്തിക നന്മ ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു ദൈവത്തിൻ്റെ വിരലടയാളം വഹിക്കുന്നു. വെള്ളി ശുദ്ധീകരിക്കുന്ന ഒരു വെള്ളിപ്പണിക്കാരൻ്റെ രൂപകം പരിഗണിക്കുക. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നതിന് വെള്ളി തീവ്രമായ ചൂട് സഹിക്കണം, ശുദ്ധവും കൂടുതൽ മൂല്യവത്തായതുമായ ഒരു മെറ്റീരിയൽ അവശേഷിപ്പിക്കുന്നു. അതുപോലെ, സ്വയം ആശ്രയം, അഹങ്കാരം, പാപം എന്നിവയുടെ മാലിന്യത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാൻ വെല്ലുവിളികൾ നേരിടാൻ ദൈവം നമ്മെ അനുവദിക്കുന്നു, അവൻ്റെ ഉദ്ദേശ്യങ്ങൾക്ക് അനുയോജ്യമായ പാത്രങ്ങളാക്കി മാറ്റുന്നു (മലാഖി 3:3).