THUFINGTE 28:1-6

THUFINGTE 28:1-6 MALCLBSI

ആരും പിൻതുടരാതിരിക്കുമ്പോഴും ദുഷ്ടൻ പേടിച്ചോടുന്നു; നീതിനിഷ്ഠൻ സിംഹത്തെപ്പോലെ ധീരനായിരിക്കും. ഒരു രാജ്യത്ത് അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഭരണകർത്താക്കളുടെ എണ്ണം വർധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകൾ ഉണ്ടാകുമ്പോൾ അതിന്റെ സുസ്ഥിരത നീണ്ടുനില്‌ക്കും. ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു. ധർമശാസ്ത്രം പരിത്യജിക്കുന്നവൻ ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാൽ അവ അനുസരിക്കുന്നവൻ അവരെ എതിർക്കുന്നു. ദുർജനം നീതി തിരിച്ചറിയുന്നില്ല; സർവേശ്വരനെ ആരാധിക്കുന്നവർ അതു പൂർണമായും തിരിച്ചറിയുന്നു. വക്രമാർഗത്തിൽ ചരിക്കുന്നവനിലും മെച്ചം നേർവഴിയിൽ നടക്കുന്ന ദരിദ്രനാണ്.

THUFINGTE 28 വായിക്കുക