ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേൾക്കുക, ഞാൻ നല്‌കുന്ന വിജ്ഞാനത്തിൽ മനസ്സ് പതിപ്പിക്കുക. അത് ഉള്ളിൽ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും. നീ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കാനാണ് ഇതെല്ലാം ഞാൻ നിന്നെ അറിയിക്കുന്നത്. ഇതാ, ഞാൻ നിനക്കു വിജ്ഞാനവും പ്രബോധനവും അടങ്ങിയ മുപ്പത് സൂക്തങ്ങൾ എഴുതി വച്ചിരിക്കുന്നു. സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും. അങ്ങനെ നിന്നെ അയച്ചവർക്ക് ശരിയായ ഉത്തരം നല്‌കാൻ നിനക്കു കഴിയും. നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവർച്ച ചെയ്യുകയോ, വീട്ടുപടിക്കൽ വരുന്ന പാവപ്പെട്ടവനെ മർദിക്കുകയോ അരുത്. സർവേശ്വരൻ അവർക്കുവേണ്ടി വാദിക്കും; അവരെ കൊള്ളയടിക്കുന്നവരുടെ ജീവൻ അപഹരിക്കും. കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്. അങ്ങനെ നീ അവന്റെ വഴികൾ അനുകരിക്കാനും കെണിയിൽ കുടുങ്ങാനും ഇടവരരുത്. നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‌ക്കുകയോ അരുത്. കടം വീട്ടാൻ വകയില്ലാതായി കടക്കാർ നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാൻ ഇടയാക്കുന്നതെന്തിന്? നിന്റെ പിതാക്കന്മാർ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്; ജോലിയിൽ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ? അവനു രാജാക്കന്മാരുടെ മുമ്പിൽ സ്ഥാനം ലഭിക്കും. സാധാരണക്കാരുടെ കൂടെ അവനു നില്‌ക്കേണ്ടിവരികയില്ല.
THUFINGTE 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 22:17-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ