THUFINGTE 2:3-10

THUFINGTE 2:3-10 MALCLBSI

അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക. ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും. സർവേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ. നീതിനിഷ്ഠർക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു. നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് അവിടുന്നു പരിചയാണ്. അവിടുന്നു ന്യായത്തോടു വർത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികൾ അവിടുന്നു കാത്തുസൂക്ഷിക്കുന്നു. അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാർഗവും നീ അറിയും. നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും.

THUFINGTE 2 വായിക്കുക

THUFINGTE 2:3-10 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും