THUFINGTE 2:16-22

THUFINGTE 2:16-22 MALCLBSI

പരസ്‍ത്രീയുടെ പിടിയിൽനിന്നും ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയിൽ നിന്നും അതു നിന്നെ രക്ഷിക്കും. അവൾ തന്റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു. അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു. അവളെ സമീപിക്കുന്നവർ ആരും തിരിച്ചുവരുന്നില്ല. അവർ ജീവന്റെ മാർഗത്തെ കണ്ടെത്തുന്നുമില്ല. അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക നീതിനിഷ്ഠരുടെ പാതയിൽനിന്ന് വ്യതിചലിക്കയുമരുത്. നേരുള്ളവർ ദേശത്തു വസിക്കും. നിഷ്കളങ്കർ അവിടെ നിലനില്‌ക്കും. എന്നാൽ ദുഷ്ടർ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും വഞ്ചകർ ഉന്മൂലനം ചെയ്യപ്പെടും.

THUFINGTE 2 വായിക്കുക