THUFINGTE 16:3-9

THUFINGTE 16:3-9 MALCLBSI

നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക, എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും. ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു, അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും. അഹങ്കാരികളെ സർവേശ്വരൻ വെറുക്കുന്നു, അവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും. വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം. ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും. ഒരുവന്റെ വഴികൾ സർവേശ്വരനു പ്രസാദകരമാകുമ്പോൾ അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു. നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം. ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്‍ക്കുന്നു, എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.

THUFINGTE 16 വായിക്കുക

THUFINGTE 16:3-9 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

THUFINGTE 16:3-9 - നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക,
എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും.
ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു,
അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.
അഹങ്കാരികളെ സർവേശ്വരൻ വെറുക്കുന്നു,
അവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും.
വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം.
ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും.
ഒരുവന്റെ വഴികൾ സർവേശ്വരനു പ്രസാദകരമാകുമ്പോൾ
അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു.
നീതികൊണ്ടു നേടിയ അല്പ ധനമാണ്,
അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം.
ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്‍ക്കുന്നു,
എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.THUFINGTE 16:3-9 - നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക,
എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും.
ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു,
അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.
അഹങ്കാരികളെ സർവേശ്വരൻ വെറുക്കുന്നു,
അവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും.
വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം.
ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും.
ഒരുവന്റെ വഴികൾ സർവേശ്വരനു പ്രസാദകരമാകുമ്പോൾ
അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു.
നീതികൊണ്ടു നേടിയ അല്പ ധനമാണ്,
അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം.
ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്‍ക്കുന്നു,
എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.

THUFINGTE 16:3-9 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക  THUFINGTE 16:3-9 സത്യവേദപുസ്തകം C.L. (BSI)

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക

4 ദിവസങ്ങളിൽ

ജീവിതത്തിന്റെ തിരക്കിനിടയിൽ നമ്മുടെ ലക്ഷ്യവും വഴിയും കാണാതെ പോകുന്നത് എളുപ്പമാണ്. എന്നാൽ യേശു വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചതുപോലെ നമുക്കും ജീവിക്കുവാൻ കഴിയും. ഹബക്കൂക് 2 : 2 - 3 “ നീ ദർശനം എഴുതുക, ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപെടുന്നു; സമയം തെറ്റുകയില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. വാക്യങ്ങളിൽ നിന്നുള്ള കാലാതീതമായ ദൈവീക ജ്ഞാനവുമായി ഈ യാത്രയിൽ ചേരൂ. യേശു ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചതുപോലെ ഒരു പ്രത്യേക ദർശനത്തോടെ ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വ്യക്തതയും ദൈവീക മാർഗ നിർദ്ദേശവും കൊണ്ടുവരും.