പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു. സദുപദേശം നിരസിക്കുന്നവർ നാശം വരുത്തിവയ്‍ക്കുന്നു; കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാകുന്നു. അതു മരണത്തിന്റെ കെണിയിൽനിന്നു രക്ഷിക്കുന്നു; സൽബുദ്ധിയുള്ളവൻ ബഹുമാനം നേടുന്നു; വഞ്ചകന്റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു. വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു. ദുഷ്ടനായ ദൂതൻ മനുഷ്യരെ കുഴപ്പത്തിൽ ചാടിക്കുന്നു; വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു. ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും. അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്.
THUFINGTE 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 13:12-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ