THUFINGTE 11:1-11

THUFINGTE 11:1-11 MALCLBSI

കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം. അഹങ്കാരത്തോടൊപ്പം അപകീർത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്. സത്യസന്ധരുടെ പരമാർഥത അവരെ നേർവഴി നടത്തുന്നു; എന്നാൽ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും. നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാൽ ദുഷ്ടൻ വീണുപോകും. നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാൽ വഞ്ചകർ പിടിക്കപ്പെടും. ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധർമിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു. നീതിമാൻ കഷ്ടതയിൽനിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടൻ അതിൽ അകപ്പെടുന്നു. അധർമി തന്റെ വാക്കുകൾകൊണ്ട് അയൽക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. നീതിമാൻ ഐശ്വര്യത്തോടെ കഴിയുമ്പോൾ നഗരം ആനന്ദിക്കുന്നു; ദുഷ്ടൻ നശിക്കുമ്പോൾ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു. സത്യസന്ധരുടെ അനുഗ്രഹത്താൽ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാൽ ദുർജനത്തിന്റെ വാക്കുകളാൽ അതു നശിപ്പിക്കപ്പെടുന്നു.

THUFINGTE 11 വായിക്കുക