THUFINGTE 1:7-19

THUFINGTE 1:7-19 MALCLBSI

ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു. മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേൾക്കുക, മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്. അവ നിന്റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും. മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്. അവർ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം. പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവർ അഗാധഗർത്തത്തിൽ പതിക്കുന്നവരെപ്പോലെയാകും. നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്‍ക്കാം. നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.” മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽനിന്ന് ഒഴിഞ്ഞു നില്‌ക്കുക. അവർ തിന്മ ചെയ്യാൻ വെമ്പൽകൊള്ളുന്നു. രക്തം ചിന്താൻ തിടുക്കം കൂട്ടുന്നു. പക്ഷി കാൺകെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ; എന്നാൽ ഇവർ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു. അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവൻ അപഹരിക്കും.

THUFINGTE 1 വായിക്കുക

THUFINGTE 1:7-19 എന്നതിനുള്ള വചനത്തിന്റെ ചിത്രം

THUFINGTE 1:7-19 - ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു.
ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു.
മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേൾക്കുക,
മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്.
അവ നിന്റെ ശിരസ്സിന് അലങ്കാരവും
കഴുത്തിന് ആഭരണവും ആയിരിക്കും.
മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്.
അവർ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക;
നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം.
പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം.
അവർ അഗാധഗർത്തത്തിൽ പതിക്കുന്നവരെപ്പോലെയാകും.
നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും.
കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്‍ക്കാം.
നീ ഞങ്ങളുടെ പങ്കാളിയാകുക.
നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.”
മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽനിന്ന് ഒഴിഞ്ഞു നില്‌ക്കുക.
അവർ തിന്മ ചെയ്യാൻ വെമ്പൽകൊള്ളുന്നു.
രക്തം ചിന്താൻ തിടുക്കം കൂട്ടുന്നു.
പക്ഷി കാൺകെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;
എന്നാൽ ഇവർ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു.
അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്.
അത് അവരുടെ ജീവൻ അപഹരിക്കും.