FILIPI 3:13-16

FILIPI 3:13-16 MALCLBSI

സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു. നമ്മിൽ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളിൽ ചിലർ മറ്റു വിധത്തിൽ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക.

FILIPI 3 വായിക്കുക

FILIPI 3:13-16 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക  FILIPI 3:13-16 സത്യവേദപുസ്തകം C.L. (BSI)

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക

4 ദിവസങ്ങളിൽ

ജീവിതത്തിന്റെ തിരക്കിനിടയിൽ നമ്മുടെ ലക്ഷ്യവും വഴിയും കാണാതെ പോകുന്നത് എളുപ്പമാണ്. എന്നാൽ യേശു വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചതുപോലെ നമുക്കും ജീവിക്കുവാൻ കഴിയും. ഹബക്കൂക് 2 : 2 - 3 “ നീ ദർശനം എഴുതുക, ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപെടുന്നു; സമയം തെറ്റുകയില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. വാക്യങ്ങളിൽ നിന്നുള്ള കാലാതീതമായ ദൈവീക ജ്ഞാനവുമായി ഈ യാത്രയിൽ ചേരൂ. യേശു ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചതുപോലെ ഒരു പ്രത്യേക ദർശനത്തോടെ ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വ്യക്തതയും ദൈവീക മാർഗ നിർദ്ദേശവും കൊണ്ടുവരും.