FILEMONA 1:12-18

FILEMONA 1:12-18 MALCLBSI

ഇപ്പോൾ ഞാൻ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്റെ ഹൃദയവുമുണ്ട്. സുവിശേഷത്തെപ്രതിയുള്ള എന്റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കൾക്കു പകരം അവനെ എന്റെ അടുക്കൽ നിറുത്തുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാൻ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിർബന്ധംകൊണ്ടല്ല, പൂർണ മനസ്സോടെ പ്രദർശിപ്പിക്കേണ്ടതാണല്ലോ. ഒനേസിമോസ് അല്പകാലത്തേക്ക് വേർപിരിഞ്ഞിരുന്നത് ഒരുവേള അവനെ എന്നേക്കുമായി താങ്കൾക്കു തിരിച്ചുകിട്ടുന്നതിനുവേണ്ടി ആയിരിക്കാം. അവൻ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവൻ എനിക്കു പ്രിയങ്കരനായ ഒരു സഹോദരൻ ആകുന്നു. എങ്കിൽ അടിമ എന്ന നിലയിലും, കർത്താവുമായുള്ള ബന്ധത്തിൽ സഹോദരൻ എന്ന നിലയിലും അവൻ താങ്കൾക്ക് എത്രയധികം പ്രിയങ്കരനായിരിക്കും! അതുകൊണ്ട് എന്നെ താങ്കളുടെ സഹകാരിയായി പരിഗണിക്കുന്നു എങ്കിൽ എന്നെപ്പോലെതന്നെ താങ്കൾ അവനെ സ്വീകരിക്കുക. അവൻ താങ്കളോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ, കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ കണക്കിൽ ചേർത്തുകൊള്ളുക.

FILEMONA 1 വായിക്കുക