NUMBERS 5:1-10

NUMBERS 5:1-10 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പർശിച്ച് അശുദ്ധരായവരെയും പാളയത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽജനത്തോടു കല്പിക്കുക. സ്‍ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തിൽനിന്നു പുറത്താക്കണം. അല്ലെങ്കിൽ ഞാൻ വസിക്കുന്ന അവരുടെ പാളയങ്ങൾ അശുദ്ധമാകാനിടയാകും. അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേൽജനം പ്രവർത്തിച്ചു. അവരെ തങ്ങളുടെ പാളയത്തിൽനിന്നു പുറത്താക്കി.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു കല്പിക്കുക, സർവേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്. ചെയ്ത പാപം അവർ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിൽ ഒരു ഭാഗവും കൂടി താൻ ആരോടു തെറ്റുചെയ്തുവോ അവർക്കു നല്‌കണം. ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കൾ ആരുമില്ലെങ്കിൽ അതു സർവേശ്വരനു സമർപ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആൾക്കുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്. പുരോഹിതന്റെ അടുക്കൽ ഇസ്രായേൽജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്. ജനങ്ങൾ അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്‌കുന്നതെന്തും അയാൾക്കുള്ളതാണ്.”

NUMBERS 5 വായിക്കുക