NUMBERS 32:6-12

NUMBERS 32:6-12 MALCLBSI

ഗാദ്, രൂബേൻ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ? സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കിയ ദേശത്തേക്ക് അവർ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങൾ എന്തിനു നിരുത്സാഹപ്പെടുത്തുന്നു? ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബർന്നേയയിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാൻ അയച്ചപ്പോൾ അവർ ചെയ്തതും ഇതു തന്നെയായിരുന്നു. എസ്കോൽതാഴ്‌വരയിൽ ചെന്ന് ആ ദേശം കണ്ടതിനുശേഷം സർവേശ്വരൻ തങ്ങൾക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാൻ ഇസ്രായേൽജനത്തെ അവർ നിരുത്സാഹപ്പെടുത്തി. അന്നു സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബും നൂനിന്റെ പുത്രൻ യോശുവയും ഒഴികെ ഈജിപ്തിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സർവേശ്വരൻ സത്യം ചെയ്തു.

NUMBERS 32 വായിക്കുക