NEHEMIA 3:1-5

NEHEMIA 3:1-5 MALCLBSI

മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേർന്ന് അജകവാടം വീണ്ടും പണിയുകയും അതിന്റെ പ്രതിഷ്ഠാകർമം നിർവഹിക്കുകയും കതകുകൾ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേൽഗോപുരവും വരെയുള്ള മതിലിന്റെ ഭാഗങ്ങൾ പണിതു പ്രതിഷ്ഠിച്ചു. അതിനോടു ചേർന്ന ഭാഗം യെരീഹോപട്ടണക്കാരും അതിനുമപ്പുറം ഇമ്രിയുടെ പുത്രൻ സക്കൂരും നിർമ്മിച്ചു. മത്സ്യകവാടം ഹസ്സെനായക്കാർ പണിതു. അവർ അതിന്റെ ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. അതിനടുത്ത ഭാഗം ഹക്കോസിന്റെ പൗത്രനും ഊരിയായുടെ പുത്രനുമായ മെരേമോത്ത് കേടുപാടുകൾ തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ പൗത്രനും ബേരെഖ്യായുടെ പുത്രനുമായ മെശുല്ലാം കേടുപാടുകൾ തീർത്തു. അടുത്ത ഭാഗം ബാനയുടെ പുത്രൻ സാദോക്ക് പുതുക്കിപ്പണിതു. തെക്കോവ്യർ അതിനടുത്ത ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. എന്നാൽ അവിടുത്തെ പ്രഭുക്കന്മാർ സർവേശ്വരന്റെ ഈ പ്രവർത്തനത്തിൽ സഹകരിച്ചില്ല.

NEHEMIA 3 വായിക്കുക