NEHEMIA 2:17-19

NEHEMIA 2:17-19 MALCLBSI

പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനർഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്റെ മതിൽ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.” ദൈവത്തിന്റെ സഹായം എന്റെ കൂടെ ഉണ്ടെന്നും രാജാവ് എന്നോടു പറഞ്ഞിട്ടുള്ളതും ഞാൻ അവരെ അറിയിച്ചു. “നമുക്കു പണി തുടങ്ങാം” എന്നു പറഞ്ഞ് അവർ ആ നല്ല കാര്യത്തിന് ഒരുമ്പെട്ടു. എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അറേബ്യനായ ഗേശെമും ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു? രാജാവിനോടു മത്സരിക്കുകയോ?”

NEHEMIA 2 വായിക്കുക