അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം നീസാൻ മാസത്തിൽ ഒരു ദിവസം ഞാൻ രാജാവിനു വീഞ്ഞു പകർന്നുകൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാൻ രാജസന്നിധിയിൽ മ്ലാനവദനനായിരുന്നിട്ടില്ല. അപ്പോൾ രാജാവ് എന്നോടു ചോദിച്ചു: “നിന്റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് രോഗമൊന്നും ഇല്ലല്ലോ. ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല.” ഇതു കേട്ട് ഞാൻ വല്ലാതെ ഭയപ്പെട്ടു. ഞാൻ രാജാവിനോടു പറഞ്ഞു: “അങ്ങ് നീണാൾ വാഴട്ടെ. എന്റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന കല്ലറകളുള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുമ്പോൾ എന്റെ മുഖം എങ്ങനെ വാടാതിരിക്കും?” “നിന്റെ അപേക്ഷ എന്ത്?” എന്നു രാജാവ് ചോദിച്ചു. ഉടനെ ഞാൻ സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിച്ചശേഷം രാജാവിനോടു പറഞ്ഞു: “തിരുവുള്ളമുണ്ടെങ്കിൽ, അങ്ങ് എന്നിൽ പ്രസാദിക്കുന്നെങ്കിൽ എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം പുതുക്കിപ്പണിയാൻ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.” രാജാവു ചോദിച്ചു: “നിനക്ക് എത്രനാൾ വേണ്ടിവരും? നീ എപ്പോൾ മടങ്ങിവരും? അതിനുവേണ്ട സമയം ഞാൻ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോൾ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു.
NEHEMIA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NEHEMIA 2:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ