NEHEMIA 13:4-9

NEHEMIA 13:4-9 MALCLBSI

എന്നാൽ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു. ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങൾ എന്നിവയും ലേവ്യർ, ഗായകർ, വാതിൽകാവല്‌ക്കാർ എന്നിവർക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്. ഈ സമയത്ത് ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺരാജാവായ അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വർഷം ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ഞാൻ യെരൂശലേമിൽ മടങ്ങിയെത്തി. അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തിൽ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാൻ അറിഞ്ഞത്. എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയിൽനിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാൻ പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നീട് എന്റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു.

NEHEMIA 13 വായിക്കുക