NEHEMIA 1:6-9

NEHEMIA 1:6-9 MALCLBSI

അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിനുവേണ്ടി രാവും പകലും പ്രാർഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്റെ പ്രാർഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങൾ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. അങ്ങേക്ക് എതിരെ ഞങ്ങൾ കഠിനമായ തിന്മ പ്രവർത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങൾ പാലിച്ചില്ല. മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകൾ ഓർക്കണമേ. ‘അവിശ്വസ്തത കാട്ടിയാൽ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും. എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ആകാശത്തിന്റെ അറുതികൾവരെ ചിതറപ്പെട്ടാലും ഞാൻ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേർക്കുകയും എന്റെ വാസസ്ഥലമായി ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’

NEHEMIA 1 വായിക്കുക