MARKA 11:11-23

MARKA 11:11-23 MALCLBSI

അങ്ങനെ യേശു യെരൂശലേമിൽ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ നേരം വൈകിയിരുന്നതിനാൽ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി. പിറ്റേദിവസം അവർ ബേഥാന്യയിൽനിന്നു തിരിച്ചുവരികയായിരുന്നു. അപ്പോൾ യേശുവിനു വിശന്നു. അങ്ങകലെ ഇലകൾ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതിൽ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: “ഇനിമേൽ ആരും ഒരിക്കലും നിന്നിൽനിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചു. അവർ യെരൂശലേമിലെത്തി. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാൻ അവിടുന്ന് അനുവദിച്ചില്ല. ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.” പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധർമോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു. സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി. പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. അപ്പോൾ യേശു പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു. യേശു പ്രതിവചിച്ചു: “നിങ്ങൾ ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തിൽ സംശയലേശം കൂടാതെ താൻ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവൻ ഈ മലയോട് ഇളകി കടലിൽ വീഴുക എന്നു പറഞ്ഞാൽ അപ്രകാരം സംഭവിക്കും.

MARKA 11 വായിക്കുക

MARKA 11:11-23 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ MARKA 11:11-23 സത്യവേദപുസ്തകം C.L. (BSI)

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

4 ദിവസങ്ങളിൽ

ഞങ്ങളുടെ "ഈസ്റ്റർ ക്രൂശാണ്" ഡിജിറ്റൽ കാമ്പെയ്‌നിലൂടെ ​​ഈസ്റ്ററിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ​ഈസ്റ്റർ ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. ​യേശുവിന്റെ ജീവിതം, ശുശ്രൂഷ, പീഡാനുഭവം​, ഉയർത്തെഴുന്നേൽപ്പ് എന്നിവ എടുത്തുകാണിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്ന​ നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, ​പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.

ഈസ്റ്റർ: ഒരു യഥാർത്ഥ കഥ MARKA 11:11-23 സത്യവേദപുസ്തകം C.L. (BSI)

ഈസ്റ്റർ: ഒരു യഥാർത്ഥ കഥ

7 ദിവസങ്ങളിൽ

യേശുവിന്റെ ഐഹിക ജീവിതത്തെയും, മഹത്തായ ത്യാഗത്തെയും, പുനരുത്ഥാനത്തെയും കുറിച്ച് നമ്മളെ ചിന്തിക്കാന് ക്ഷണിക്കുന്ന ഒരു സമയമാണ് ഈസ്റ്റർ. ഈ ബൈബിൾ പദ്ധതിയിലെ ഓരോ ദിവസവും മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഒരു തിരുവചന ഭാഗം, നമ്മളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ, വിശ്വാസത്തിൻ്റെ ചുവട് വയ്ക്കുവാൻ നമ്മളെ സഹായിക്കുന്ന മാർഗ നിര്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ അധിഷ്‌ഠിത, 7 ദിവസത്തെ വായനാ/ശ്രവണ പദ്ധതിയിൽ ദൈവവചനവുമായി ഇടപഴകി നിങ്ങളുടെ ജീവിതത്തിൽ ഒരു പരിവർത്തനത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ നിങ്ങളേ ക്ഷണിക്കുന്നു. ഈ പദ്ധതിയിലെ ഉള്ളടക്കം നൽകിയതിന് ലുമോയ്ക്കും വൺഹോപ്പിനും, ബിനോയ് ചാക്കോ മിനിസ്ട്രീസിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ MARKA 11:11-23 സത്യവേദപുസ്തകം C.L. (BSI)

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

8 ദിവസങ്ങളിൽ

ഞങ്ങളുടെ "ഈസ്റ്റർ ക്രൂശാണ്" ഡിജിറ്റൽ കാമ്പെയ്‌നിലൂടെ ​​ഈസ്റ്ററിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ​ഈസ്റ്റർ ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. ​യേശുവിന്റെ ജീവിതം, ശുശ്രൂഷ, പീഡാനുഭവം​, ഉയർത്തെഴുന്നേൽപ്പ് എന്നിവ എടുത്തുകാണിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്ന​ നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, ​പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.