MIKA 7:14-17

MIKA 7:14-17 MALCLBSI

ഫലഭൂയിഷ്ഠമായ ദേശത്തിന്റെ നടുവിലുള്ള കാട്ടിൽ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ. ഈജിപ്തിൽനിന്നു ഞങ്ങളെ വിമോചിപ്പിച്ച ദിനങ്ങളിൽ കാണിച്ചതു പോലെയുള്ള അദ്ഭുതങ്ങൾ അവിടുന്നു പ്രവർത്തിച്ചാലും. ജനം അതു കാണുമ്പോൾ തങ്ങളുടെ ശക്തിയെക്കുറിച്ച് ലജ്ജിക്കും; അവർ വായ്പൊത്തും; അവരുടെ കാതുകൾ അടഞ്ഞുപോകും. അവർ പാമ്പിനെപ്പോലെ, നിലത്തിഴയുന്ന ജീവികളെപ്പോലെ പൂഴി തിന്നും. സുരക്ഷിതമായ ഗുഹകളിൽനിന്ന് അവർ വിറച്ചുകൊണ്ടു പുറത്തുവരും; അവർ പേടിച്ചു നമ്മുടെ ദൈവമായ സർവേശ്വരന്റെ അടുക്കൽ വരികയും അവിടുത്തെ നിമിത്തം ഭയപ്പെടുകയും ചെയ്യും.

MIKA 7 വായിക്കുക