MATHAIA 14:24-32

MATHAIA 14:24-32 MALCLBSI

ഈ സമയത്ത് ശിഷ്യന്മാർ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ തിരമാലകൾ അടിച്ചു തോണി ഉലഞ്ഞു. വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി. യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവർ പേടിച്ചു നിലവിളിച്ചു. ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങുതന്നെ ആണെങ്കിൽ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കൽ വരുവാൻ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു. “വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്റെ അടുക്കലേക്കു നീങ്ങി. എന്നാൽ കാറ്റിന്റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തിൽ താഴുവാൻ തുടങ്ങിയപ്പോൾ, “കർത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു. ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു നിലച്ചു.

MATHAIA 14 വായിക്കുക

MATHAIA 14:24-32 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക MATHAIA 14:24-32 സത്യവേദപുസ്തകം C.L. (BSI)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

4 ദിവസങ്ങളിൽ

ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.