MATHAIA 1:2-11
MATHAIA 1:2-11 MALCLBSI
അബ്രഹാമിന്റെ പുത്രൻ ഇസ്ഹാക്ക്; ഇസ്ഹാക്കിന്റെ പുത്രൻ യാക്കോബ്; യാക്കോബിന്റെ പുത്രന്മാർ യെഹൂദയും സഹോദരന്മാരും; യെഹൂദയ്‍ക്ക് പാരെസും സാരഹും ജനിച്ചു; അവരുടെ അമ്മ താമാർ; പാരെസിന്റെ പുത്രൻ ഹെസ്രോൻ; ഹെസ്രോന്റെ പുത്രൻ അരാം; അരാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശോൻ; നഹശോന്റെ പുത്രൻ സല്മോൻ; സല്മോന്റെ പുത്രൻ ബോവസ്; ബോവസിന്റെ അമ്മ രാഹാബ്; ബോവസിന് രൂത്തിൽ ജനിച്ച പുത്രൻ ഓബേദ്; ഓബേദിന്റെ പുത്രൻ യിശ്ശായി; യിശ്ശായിയുടെ പുത്രൻ ദാവീദുരാജാവ്. ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ദാവീദിനു ജനിച്ച പുത്രൻ ശലോമോൻ; ശലോമോന്റെ പുത്രൻ രഹബയാം; രഹബയാമിന്റെ പുത്രൻ അബീയാ; അബീയായുടെ പുത്രൻ ആസാ; ആസായുടെ പുത്രൻ യോശാഫാത്ത്; യോശാഫാത്തിന്റെ പുത്രൻ യോരാം; യോരാമിന്റെ പുത്രൻ ഉസ്സീയാ; ഉസ്സീയായുടെ പുത്രൻ യോഥാം; യോഥാമിന്റെ പുത്രൻ ആഹാസ്; ആഹാസിന്റെ പുത്രൻ ഹിസ്കീയ; ഹിസ്കീയായുടെ പുത്രൻ മനശ്ശെ; മനശ്ശെയുടെ പുത്രൻ ആമോസ്; ആമോസിന്റെ പുത്രൻ യോശിയാ; യോശിയായ്‍ക്കു ബാബേൽ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു.


