LEVITICUS 19:32-37

LEVITICUS 19:32-37 MALCLBSI

പ്രായം ചെന്നു തല നരച്ചവരുടെ മുമ്പിൽ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ സർവേശ്വരനാകുന്നു. നിങ്ങളുടെ ദേശത്തു പാർക്കുന്ന പരദേശിയെ ദ്രോഹിക്കരുത്. അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങൾ പാലിക്കണം; ഞാൻ സർവേശ്വരനാകുന്നു”.

LEVITICUS 19 വായിക്കുക