JOSUA 9:24-27

JOSUA 9:24-27 MALCLBSI

അവർ യോശുവയോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങൾ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സർവേശ്വരൻ തന്റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങൾ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു. ഇതാ, ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവർത്തിച്ചാലും.” ഇസ്രായേൽജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു. അന്നു യോശുവ അവരെ ഇസ്രായേൽജനത്തിനും സർവേശ്വരൻ തിരഞ്ഞെടുക്കാൻ പോകുന്ന സ്ഥലത്തു പണിയുന്ന യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; ഇന്നും ഈ ജോലികൾ അവർ ചെയ്തുവരുന്നു.

JOSUA 9 വായിക്കുക