JOSUA 8:3-8

JOSUA 8:3-8 MALCLBSI

യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽത്തന്നെ അയച്ചു. അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം. പട്ടണത്തിൽനിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം. ഞാനും എന്റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികൾ ഞങ്ങളെ നേരിടുമ്പോൾ മുൻപത്തെപ്പോലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞോടും. അങ്ങനെ പട്ടണത്തിൽനിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവർ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പിൽനിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവർ പറയും. അപ്പോൾ ഒളിവിടങ്ങളിൽനിന്നു പുറത്തുവന്നു നിങ്ങൾ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അതു നിങ്ങളുടെ കരങ്ങളിൽ ഏല്പിച്ചുതരും. പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാൻ നിങ്ങളോടു കല്പിക്കുന്നു.”

JOSUA 8 വായിക്കുക