മരുഭൂമിയിൽ തങ്ങളെ പിന്തുടർന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യർ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യർ ഹായിയിൽ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി. ഹായിപട്ടണത്തിൽ പുരുഷന്മാരും സ്‍ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവർ പന്തീരായിരം ആയിരുന്നു. ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിൻവലിച്ചില്ല. സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ പട്ടണത്തിൽനിന്നു പിടിച്ചെടുത്ത സാധനങ്ങളും കന്നുകാലികളും അവർ സ്വന്തമാക്കി. യോശുവ ഹായിപട്ടണം ചുട്ടുചാമ്പലാക്കി; അത് ഒരു മണൽക്കൂമ്പാരമായി ഇന്നും അവശേഷിക്കുന്നു. അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തിൽ കിടന്നു; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്‌ക്കൽ വയ്‍ക്കുകയും അതിന്മേൽ ഒരു വലിയ കൽകൂമ്പാരം ഉയർത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്.
JOSUA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 8:24-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ