JOSUA 7:22-25

JOSUA 7:22-25 MALCLBSI

യോശുവ അയച്ച ദൂതന്മാർ കൂടാരത്തിലേക്ക് ഓടി; അവർ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടു; ഏറ്റവും അടിയിൽ വെള്ളി ആയിരുന്നു. അവർ കൂടാരത്തിൽനിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ കൊണ്ടുവന്നു. സർവേശ്വരന്റെ സന്നിധിയിൽ അവ നിരത്തിവച്ചു; അപ്പോൾ യോശുവയും സകല ഇസ്രായേൽജനവും ചേർന്ന് ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വർണക്കട്ടി എന്നീ അർപ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോർ താഴ്‌വരയിലേക്കു കൊണ്ടുപോയി. യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേൽ കഷ്ടതകൾ വരുത്തിവച്ചത്? സർവേശ്വരൻ ഇന്ന് നിന്റെമേലും കഷ്ടതകൾ വരുത്തും. പിന്നീട് ഇസ്രായേൽജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവർ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു

JOSUA 7 വായിക്കുക