JOSUA 4:4-7
JOSUA 4:4-7 MALCLBSI
ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോർദ്ദാന്റെ മധ്യത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ ചെന്ന് ഓരോ ഇസ്രായേൽഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങൾ ചുമലിൽ എടുത്തുകൊണ്ടുവരണം. ഈ കല്ലുകളുടെ അർഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യോർദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോൾ വെള്ളം വേർപിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകൾ ഇസ്രായേല്യർക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.”

