ഒരു ദിവസം യെഹൂദാഗോത്രക്കാരിൽ ചിലർ ഗില്ഗാലിൽ വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബർന്നേയയിൽവച്ചു സർവേശ്വരൻ നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങൾ അങ്ങ് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. സർവേശ്വരന്റെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്റെ വ്യക്തമായ അഭിപ്രായം ഞാൻ അദ്ദേഹത്തെ അറിയിച്ചു. എന്നാൽ എന്റെകൂടെ ഉണ്ടായിരുന്നവർ തങ്ങളുടെ വാക്കുകളാൽ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്റെ ദൈവമായ സർവേശ്വരനെ പൂർണമായി പിന്തുടർന്നു. ഞാൻ അങ്ങനെ ചെയ്തതുകൊണ്ട് നിന്റെ കാൽ പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു.
JOSUA 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 14:6-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ