വീരയോദ്ധാക്കൾ ഉൾപ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നിരിക്കുന്നു. അവരിൽ ഒരാൾപോലും നിന്നെ നേരിടാൻ കരുത്തനല്ല. യോശുവയും സൈന്യവും ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനിൽ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവർ അമോര്യരെ ആക്രമിച്ചു. സർവേശ്വരൻ ഇസ്രായേൽസൈന്യത്തിന്റെ മുൻപിൽ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യർ ഗിബെയോനിൽവച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോൻ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടർന്നു കൊന്നൊടുക്കി. ഇസ്രായേൽസൈന്യത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയ അമോര്യരുടെമേൽ ബേത്ത്-ഹോരോൻ കയറ്റംമുതൽ അസേക്കാവരെ സർവേശ്വരൻ കന്മഴ വർഷിപ്പിച്ചു; അവർ മരിച്ചുവീണു. ഇസ്രായേല്യർ വാളുകൊണ്ട് സംഹരിച്ചതിനെക്കാൾ കൂടുതൽ ആളുകൾ കന്മഴകൊണ്ടു മരിച്ചു. സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്‌ക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ ആകാശമധ്യേ നിന്നു. ഒരു മനുഷ്യൻ പറഞ്ഞതനുസരിച്ചു സർവേശ്വരൻ പ്രവർത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സർവേശ്വരൻതന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്. പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി.
JOSUA 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 10:7-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ