JOSUA 10:12-14

JOSUA 10:12-14 MALCLBSI

സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്‌ക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ ആകാശമധ്യേ നിന്നു. ഒരു മനുഷ്യൻ പറഞ്ഞതനുസരിച്ചു സർവേശ്വരൻ പ്രവർത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സർവേശ്വരൻതന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.

JOSUA 10 വായിക്കുക