JOSUA 1:1-6

JOSUA 1:1-6 MALCLBSI

സർവേശ്വരന്റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു: “എന്റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേൽജനം മുഴുവനും യോർദ്ദാൻനദി കടന്ന് അവർക്കു ഞാൻ നല്‌കാൻ പോകുന്ന ദേശത്തു പ്രവേശിക്കുക. മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു നല്‌കും. നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവും ആയിരിക്കും. നിന്റെ ആയുഷ്കാലമത്രയും ആർക്കും നിന്നെ തോല്പിക്കാൻ കഴിയുകയില്ല. ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഇരിക്കും. ഞാൻ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല. ശക്തനും ധീരനുമായിരിക്കുക; ഞാൻ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവർക്കു വിഭജിച്ചു കൊടുക്കേണ്ടത്.

JOSUA 1 വായിക്കുക