JONA 1:7-10

JONA 1:7-10 MALCLBSI

പിന്നീട് കപ്പലിലുണ്ടായിരുന്നവർ പരസ്പരം പറഞ്ഞു: “വരൂ, ആരു നിമിത്തമാണ് ഈ അനർഥം നമുക്ക് ഉണ്ടായിരിക്കുന്നതെന്ന് അറിയാൻ നറുക്കിട്ടു നോക്കാം.” അങ്ങനെ അവർ നറുക്കിട്ടു. നറുക്കു യോനായ്‍ക്കാണു വീണത്. അവർ യോനായോടു ചോദിച്ചു: “ആരു നിമിത്തമാണ് ഈ അനർഥം ഉണ്ടായതെന്നു താങ്കൾതന്നെ പറയുക; താങ്കളുടെ തൊഴിലെന്ത്? എവിടെനിന്നു വരുന്നു? ഏതു രാജ്യക്കാരൻ? ഏതു ജനതയിൽപ്പെടുന്നു?” യോനാ മറുപടി പറഞ്ഞു: “ഞാൻ ഒരു എബ്രായനാണ്. കടലും കരയും സൃഷ്‍ടിച്ച സ്വർഗസ്ഥനായ സർവേശ്വരനെ ഞാൻ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്നു താൻ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു. അതു കേട്ട് അവർ അത്യന്തം ഭയപ്പെട്ടു. അവർ ചോദിച്ചു: “താങ്കൾ ഇങ്ങനെ ചെയ്തതെന്തിന്? താങ്കളോട് എന്തു ചെയ്താൽ കടൽ ശാന്തമാകും?

JONA 1 വായിക്കുക