JOELA 2:24-27

JOELA 2:24-27 MALCLBSI

മെതിക്കളങ്ങൾ ധാന്യംകൊണ്ടു നിറയും. ചക്കുകളിൽ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും. ഞാൻ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകൾ നിങ്ങൾക്കു ഞാൻ തിരിച്ചുതരും. നിങ്ങൾ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങൾക്കുവേണ്ടി അദ്ഭുതകരമായി പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്തുതിക്കും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ ഇസ്രായേലിന്റെ മധ്യത്തിലുണ്ടെന്നും സർവേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങൾ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.

JOELA 2 വായിക്കുക