JOBA 9:25-33

JOBA 9:25-33 MALCLBSI

എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗത്തിൽ ഓടുന്നു; അവ പറന്നകലുന്നു; നല്ലത് ഒന്നും അതു കാണുന്നില്ല. ഓടത്തണ്ടുകൊണ്ടുള്ള ഓടിവള്ളംപോലെ, ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അവ ശീഘ്രം കടന്നുപോകുന്നു. ‘എന്റെ സങ്കടം മറന്ന്, വിഷാദഭാവം മാറ്റി, പ്രസന്നതയോടെ ഇരിക്കാം’ എന്നു പറഞ്ഞാലും എന്റെ സർവകഷ്ടതകളെയും ഓർത്ത്, ഞാൻ ഭയന്നുപോകുന്നു. അവിടുന്ന് എന്നെ നിർദ്ദോഷിയായി ഗണിക്കുകയില്ലെന്ന് എനിക്കറിയാം. അവിടുന്ന് എന്നെ കുറ്റക്കാരനായി വിധിക്കും. പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നത് എന്തിന്? ഹിമജലത്തിൽ ഞാൻ കുളിച്ചാലും ക്ഷാരജലംകൊണ്ടു കൈ കഴുകിയാലും അങ്ങ് എന്നെ ചേറ്റുകുഴിയിൽ മുക്കും; എന്റെ വസ്ത്രങ്ങൾപോലും എന്നെ വെറുക്കും. ഞാൻ അവിടുത്തോടു മറുപടി പറയാനും അവിടുന്ന് എന്നോടുകൂടെ ന്യായവിസ്താരത്തിൽ വരാനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. ഞങ്ങളെ ഇരുവരെയും നിയന്ത്രിക്കാൻ കഴിവുള്ള മധ്യസ്ഥൻ ഞങ്ങൾക്കിടയിൽ ഇല്ലല്ലോ.

JOBA 9 വായിക്കുക