നീ അനേകരെ പ്രബോധിപ്പിച്ചു, ദുർബലകരങ്ങളെ ശക്തിപ്പെടുത്തി. കാലിടറിയവർക്ക് നിന്റെ വാക്കു താങ്ങായി. ദുർബലമായ കാൽമുട്ടുകളെ നീ ബലപ്പെടുത്തി. എന്നാൽ നിനക്ക് ഇങ്ങനെ വന്നപ്പോൾ നീ അക്ഷമനാകുന്നു; നിനക്കിതു സംഭവിച്ചപ്പോൾ നീ പരിഭ്രാന്തനാകുന്നു. നിന്റെ ദൈവഭക്തി നിന്റെ ഉറപ്പല്ലയോ? നിന്റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്‌കുന്നില്ലേ? നിഷ്കളങ്കൻ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓർത്തുനോക്കൂ! നീതിനിഷ്ഠൻ നശിച്ചുപോയിട്ടുണ്ടോ? അധർമത്തെ ഉഴുതു തിന്മ വിതയ്‍ക്കുന്നവൻ അതുതന്നെ കൊയ്തെടുക്കുന്നതായി ഞാൻ കാണുന്നു.
JOBA 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 4:3-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ