അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാർത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാൻ ഒട്ടേറെ യെഹൂദന്മാർ അവിടെയെത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ മാർത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു. അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു.
JOHANA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 11:19-27
9 ദിവസം
യേശുവിന്റെ അത്ഭുതങ്ങളെ എല്ലാം സമഗ്ര പഠനം നടത്തിയാൽ അവ ഓരോന്നും ദൈവപുത്രൻ എന്ന സവിശേഷതയെയും, ദിവ്യതയെയും വസ്തുനിഷ്ടമായി വെളിപ്പെടുത്തുന്നുണ്ട്. ഓരോ ദിനവും അതാത് അത്ഭുതങ്ങളെ കുറിച്ച് ചെറിയ വീഡിയോ ആയി ചിത്രീകരിച്ചു വരുന്നു.
10 ദിവസം
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.
30 ദിവസങ്ങളിൽ
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ