JEREMIA 5:7-14

JEREMIA 5:7-14 MALCLBSI

ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി. തിന്നു മദിച്ച കുതിരകളാണവർ; അയൽക്കാരന്റെ ഭാര്യയെ അവർ മോഹിക്കുന്നു. ഇവ നിമിത്തം ഞാൻ അവരെ ശിക്ഷിക്കേണ്ടതല്ലേ? സർവേശ്വരൻ ചോദിക്കുന്നു: ഈ ജനതയോടു ഞാൻ പ്രതികാരം ചെയ്യേണ്ടതല്ലേ? അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിൻ; എന്നാൽ അവ പൂർണമായി നശിപ്പിക്കരുത്; അവയുടെ ശാഖകൾ മുറിച്ചുകളവിൻ; അവ സർവേശ്വരൻറേതല്ലല്ലോ. ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു തീർത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവർ സർവേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവർ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാൻ ഇടയാകുകയുമില്ല. പ്രവാചകന്മാർ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവർ പറഞ്ഞത് അവർക്കു തന്നെ ഭവിക്കും.” അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഇങ്ങനെ സംസാരിച്ചതുകൊണ്ട് നിന്റെ വായിലുള്ള എന്റെ വചനം ഞാൻ ഒരു അഗ്നിയാക്കും; ഈ ജനത വിറകായിത്തീരും. അവർ അഗ്നിക്കിരയാകും.”

JEREMIA 5 വായിക്കുക