ഇവയെല്ലാംകൊണ്ട് ഗിദെയോൻ ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. ഇസ്രായേൽജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. ഇസ്രായേല്യർ അങ്ങനെ മിദ്യാന്യരെ പൂർണമായി തോല്പിച്ചു; അവർ പിന്നീടൊരിക്കലും ഇസ്രായേല്യർക്കെതിരെ തല ഉയർത്തിയില്ല. ഗിദെയോൻ മരിക്കുന്നതുവരെ നാല്പതു വർഷം നാട്ടിൽ സമാധാനം നിലനിന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ (യെരുബ്ബാൽ) സ്വഭവനത്തിൽ ചെന്നു പാർത്തു. ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരിൽ അദ്ദേഹത്തിന് എഴുപതു പുത്രന്മാർ ജനിച്ചു. ശെഖേമിലെ അദ്ദേഹത്തിന്റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു. യോവാശിന്റെ പുത്രനായ ഗിദെയോൻ വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യർക്ക് അവകാശപ്പെട്ട ഒഫ്രയിൽ തന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു. ഗിദെയോന്റെ മരണശേഷം ഇസ്രായേൽജനം ദൈവത്തോട് അവിശ്വസ്തരായി ബാൽവിഗ്രഹങ്ങളെ ആരാധിക്കുകയും ബാൽ-ബെരീത്തിനെ അവരുടെ ദേവനായി അംഗീകരിക്കുകയും ചെയ്തു. ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളിൽ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സർവേശ്വരനെ അവർ വിസ്മരിച്ചു. ഗിദെയോൻ എന്ന യെരുബ്ബാൽ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകളെ അവർ ഓർക്കുകയോ അതിനു തക്കവിധം അദ്ദേഹത്തിന്റെ കുടുംബത്തോടു കാരുണ്യം കാണിക്കുകയോ ചെയ്തില്ല.
RORELTUTE 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: RORELTUTE 8:27-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ