RORELTUTE 5:1-7

RORELTUTE 5:1-7 MALCLBSI

അന്നു ദെബോരായും അബീനോവാമിന്റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി. “നായകന്മാർ ഇസ്രായേലിനെ നയിച്ചതിൽ ജനം സ്വമേധയാ തങ്ങളെ സമർപ്പിച്ചതിൽ സർവേശ്വരനെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾക്കുവിൻ; പ്രഭുക്കന്മാരേ, ചെവിക്കൊൾവിൻ; സർവേശ്വരനു ഞാൻ കീർത്തനം പാടും; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ഞാൻ പാടി പുകഴ്ത്തും. സർവേശ്വരാ! അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ, ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങൾ ജലം വർഷിച്ചു. അവിടുത്തെ സന്നിധിയിൽ ഇസ്രായേലിൻ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ പർവതങ്ങൾ നടുങ്ങി; സീനായ്പർവതം കുലുങ്ങി അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്; യായേലിന്റെ നാളുകളിൽ, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാർ ഊടുവഴികൾ തേടി. കൃഷീവലർ ഇല്ലാതെയായി; ദെബോരാ എഴുന്നേല്‌ക്കും വരെ, ഇസ്രായേലിന്റെ മാതാവായി എഴുന്നേല്‌ക്കും വരെ.

RORELTUTE 5 വായിക്കുക