ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനെ മറന്ന് ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയിൽ തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് ഇസ്രായേൽജനത്തിനെതിരെ സർവേശ്വരന്റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവർ എട്ടു വർഷം അടിമകളായി അയാളെ സേവിച്ചു. അപ്പോൾ ഇസ്രായേൽജനം സർവേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്റെ അനുജനായ കെനസിന്റെ പുത്രൻ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാൾ അവരെ രക്ഷിച്ചു. സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ആവസിച്ചു; അയാൾ ഇസ്രായേലിന്റെ അധിപനായിത്തീർന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനോടുള്ള യുദ്ധത്തിൽ സർവേശ്വരൻ ഒത്നീയേലിനു വിജയം നല്‌കി. നാല്പതു വർഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേൽ മരിച്ചു.
RORELTUTE 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: RORELTUTE 3:7-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ