കാരണം സർവേശ്വരനായ ഞാൻ നീതി ഇഷ്ടപ്പെടുന്നു; കവർച്ചയും തിന്മയും ഞാൻ വെറുക്കുന്നു; വിശ്വസ്തതയോടെ ഞാൻ അവർക്കു പ്രതിഫലം നല്‌കി അവരുമായി എന്നും നിലനില്‌ക്കുന്ന ഉടമ്പടി ഉണ്ടാക്കും. അവരുടെ പിൻഗാമികൾ ജനതകൾക്കിടയിലും, അവരുടെ സന്തതികൾ ജനങ്ങൾക്കിടയിലും അറിയപ്പെടും; അവരെ കാണുന്നവരെല്ലാം സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ട ഒരു ജനമാണ് അവർ എന്ന് അംഗീകരിക്കും. ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു. ഭൂമി മുളകൾ പുറപ്പെടുവിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്ത് കിളിർപ്പിക്കുന്നതുപോലെയും സർവേശ്വരനായ ദൈവം എല്ലാ ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കും.
ISAIA 61 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 61:8-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ